സ്ത്രീ വിരുദ്ധ പരാമര്‍ശം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തിൽ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തത്.

പ്രസംഗത്തില്‍ കൊല്ലം തുളസി ശബരിമല സ്ത്രീ പ്രവേശന വിധി പ്രസ്താവിച്ച ജഡ്ജിമാരെയും വിമര്‍ശിച്ചിരുന്നു. കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു ശബരിമലയിലേക്ക് പോകുന്ന യുവതികളെ രണ്ടായി കാണണമെന്ന് കൊല്ലം തുളസി പ്രസംഗിച്ചത്.

വിധി പ്രസ്ഥാപിച്ച ജഡ്ജിമാര്‍ ശുംഭന്മാര്‍ ആണെന്നും അന്ന് കൊല്ലം തുളസിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുന്ന യുവതികളുടെ കാലില്‍ പിടിച്ച് വലിച്ച് കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറുഭാഗം വിധി പറഞ്ഞ ജഡ്ജിക്കും അയച്ചുകൊടുക്കണമെന്നായിരുന്നു നടന്റെ വിവാദ പരാമര്‍ശം. ഇതിനെതിരെയാണ് ചവറ പോലീസ് കേസെടുത്ത