സി​ബി​ഐ​യി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​യു​മാ​യി തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ

ഡൽഹി : സി​ബി​ഐ​യി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി​യു​മാ​യി ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ. സു​പ്രീം കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. സി​ബി​ഐ​യി​ലെ ര​ണ്ടാ​മ​നും സ്പെ​ഷ​ൽ ഡ​യ​റ​ക്ട​റു​മാ​യി രു​ന്ന രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

മുൻ ഡയറക്ടർ നാഗേശ്വരറാവു നടത്തിയ എല്ലാ സ്ഥലം മാറ്റ ഉത്തരവുകളും അലോക് വർമ റദ്ദാക്കി. അലോക് വർമയ്ക്കെതിരായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സെലക്ഷൻ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കവെയാണ് വർമ ഉത്തരവ് പുറത്തിറക്കുന്നത്. നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് അലോക് വർമയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉൾപ്പോരിനെത്തുടർന്നാണ് കേന്ദ്രസർക്കാർ വർമയെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

അർധരാത്രി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിന് പിന്നാലെ ഹർജിയുമായി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വർമയെ മാറ്റി നിർത്തിയ കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാൽ നയപരമായ തീരുമാനങ്ങൾ വർമ എടുക്കരുതെന്നും അദ്ദേഹം പദവിയിൽ തുടരുന്ന കാര്യം സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.