എസ്ബിഐ ട്രഷറി ബെഞ്ചിന് നേര്‍ക്ക് ആക്രമണം നടത്തിയവരില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളും

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസിൽ ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാരെന്ന് സ്ഥിരീകരണം. രജിസ്ട്രേഷൻ – ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരാണ് ബാങ്കിൽ ആക്രമണം നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു.

അതെ എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരനും എട്ടംഗ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകർത്തു.

കന്റോൺമെന്റ് പൊലീസിന് മാനേജർ പരാതി നൽകിയിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് സമരക്കാർ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പ്രതികരിച്ചു.