പത്ത് ശതമാനം സാമ്പത്തിക സംവരണം കൊണ്ടു വരാൻ കേന്ദ്രസർക്കാർ

ഡല്‍ഹി: മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായിരിക്കും സംവരണം.ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പുതിയ തീരുമാനം വഴി രാജ്യത്തെ സവര്‍ണ വിഭാഗത്തിനും സംവരണത്തിന് യോഗ്യത ലഭിക്കും.

എട്ട് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ളവർക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സർക്കാർ ജോലികളിൽ നൽകും. നിലവിൽ ഒബിസി, പട്ടികജാതി-പട്ടികവർ​ഗക്കാർക്ക് സംവരണം നൽകുന്നുണ്ട്. സർക്കാർ ജോലികളിൽ അൻപത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

സാധാരണ ബുധനാഴ്ച്ചകളിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്. എന്നാല്‍ തിങ്കളാഴ്ച അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അതെ സമയം കേന്ദ്ര ഇടപെടൽ ആവശ്യമായ സാഹചര്യം കേരളത്തിൽ ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ക്രമസമാധാന നില പൂർണമായും തകർന്നിട്ടുണ്ട് അതിന് ഉത്തരവാദികളാണ് രാഷ്‌ട്രപതി ഭരണം എന്ന് ആവിശ്യപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.