ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാംസൺ വിവാഹിതനായി

തി​രു​വ​ന​ന്ത​പു​രം: ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണ്‍ വി​വാ​ഹി​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ചാ​രു​ല​ത​യാ​ണ് വ​ധു.

കോ​വ​ള​ത്തെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വൈകീട്ട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിപുലമായ സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്.