കർഷകരുടെ കടം എഴുതിത്തള്ളും വരെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ല: രാഹുൽ

ഡ​ൽ​ഹി: പ്രപ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ നിലപാടു കടുപ്പിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ക​ർ​ഷ​ക​രു​ടെ ക​ടം എ​ഴു​തി ത​ള്ളാ​തെ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാ​ഹു​ൽ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബി​ജെ​പി നാ​ല​ര​വ​ർ​ഷം ചെ​യ്യാ​തി​രു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ആ​റു മ​ണി​ക്കൂ​റു​കൊ​ണ്ട് ചെ​യ്തു. ഇ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നും മാ​തൃ​ക​യാ​ക്കാം. ക​ർ​ഷ​ക​രെ കൈ​വി​ട്ട് വ്യ​വ​സാ​യി​ക​ളു​ടെ പോ​ക്ക​റ്റു​ക​ൾ നി​റ​യ്ക്കു​ന്ന മോ​ദി​ക്ക് ഇ​നി ഉ​റ​ക്ക​മി​ല്ലാ​ത്ത നാ​ളു​ക​ളാ​ണെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ൻ​കി​ട മു​ത​ലാ​ളി​മാ​രു​ടെ വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ളി​യ മോ​ദി നോ​ട്ടു നി​രോ​ധ​ന​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ കൊ​ള്ള​യ​ടി​ച്ചു​വെ​ന്നും രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചു. സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ൻ കു​മാ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ന്, ഈ ​വി​ഷ​യ​ത്തി​ൽ നേ​ര​ത്തേ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്നാ​ണ് രാ​ഹു​ൽ പ്ര​തി​ക​രി​ച്ച​ത്.