കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് രാജിവെച്ചു

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകസ്ഥാനം ഡേവിഡ് ജെയിംസ് രാജിവെച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ജെയിംസ് ചുമതലയേറ്റത്. ഈ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് ഡേവിഡ് സ്ഥാനം ഒഴിയുന്നത്.

ഈ സീസണില്‍ 12 മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. പരസ്പര സമ്മതത്തോടുകൂടിയാണ് ജെയിംസ് സ്ഥാനം ഒഴിയുന്നതന്നെ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതത്തില്‍ എല്ലാവിധ ആശംസകളും നേരുന്നതായി കേരളാ ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.