ശബരിമല: കുട്ടികളെ കവചമായി ഉപയോഗിച്ചു; ഉത്തരവാദിത്തപ്പെട്ടവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ബാലവകാശകമ്മീഷന്‍

ശബരിമല: ശബരിമലയിൽ നടന്ന പ്രതിഷേധങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിച്ചു എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഉത്തരവാദിത്തപ്പെട്ടവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ബാലവകാശകമ്മീഷന്‍ ഡിജിപിയോട് നിർദേശിച്ചു.

കുട്ടികളെ സമരത്തിന് ഇറക്കിയത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ബാലവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷ് പറഞ്ഞു.അതേസമയം, നിരോധനാജ്ഞ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് രക്ഷിതാവിനൊപ്പം കുട്ടിയേയും കസ്റ്റഡിയിൽ എടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ബാലാവകാശകമ്മീഷൻ, വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാനപൊലീസാണെന്നും വ്യക്തമാക്കി.