പ്രളയം നേരിടുന്നതിൽ മുഖ്യമന്ത്രി പിണറായി വഹിച്ച നേതൃത്വ പരമായ പങ്ക് കേരളത്തിന് വിസ്മരിക്കാനാവില്ല; പി.സി.ജോർജ് സഭയില്‍

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സഭയെ ഒന്നടങ്കം ഞെട്ടിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പ്രളയം നേരിടുന്നതിൽ മുഖ്യമന്ത്രി പിണറായി വഹിച്ച നേതൃത്വ പരമായ പങ്ക് കേരളത്തിന് വിസ്മരിക്കാനാവില്ലെന്ന് പി.സി.ജോർജ് സഭയില്‍ പറഞ്ഞു. നിയമസഭയില്‍ ഒരു ബ്ലോക്കിൽ ഒപ്പമിരിക്കുന്ന ഒ രാജഗോപാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു എന്ന് ആരോപിക്കുമ്പോഴാണ് മുഖ്യമന്ത്രിയെ വാതോരാതെ പിസി ജോര്‍ജ് പുകഴ്ത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പിണറായി വിജയന്‍ പ്രളയകാലത്ത് കേരളത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ മറന്ന് കൊണ്ട് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല എന്നാണ് പിസി തുറന്നടിച്ചത്.