അടിയന്തര പ്രമേയം ചർച്ച ആരംഭിച്ചു; പ്രളയ ദുരിതാശ്വാസത്തില്‍ വ്യാപക പാളിച്ചയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിലെ പാളിച്ചക്കള്‍ ചൂണ്ടി കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭയിൽ ചർച്ച തുടങ്ങി. പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിന് വിഴ്ചയുണ്ടായെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി സതീശൻ എം.എൽ.എ ആരോപിച്ചു. പ്രളയത്തിൽപ്പെട്ട 20 ശതമാനം പേർക്കും സഹായധനമായ 10000 രൂപ ലഭിച്ചില്ലെന്ന് വി.ഡി സതീശൻ അറിയിച്ചു.

രക്ഷാപ്രവർത്തനം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകിയില്ല. മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച തുക നൽകിയില്ല. വീട് നഷ്ടപ്പെട്ടവർക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും വി.ഡി സതീശൻ ആരോപിച്ചു. വ്യക്തതയില്ലാത്ത നവകേരള നിർമ്മാണമാണ് നടക്കുന്നത്. മാസ്റ്റർ പ്ലാനും ആക്ഷൻ പ്ലാനുമില്ലാതെ നവകേരള നിർമ്മിതിയാണ് നടക്കുന്നതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

അതേസമയം, സാലറി ചലഞ്ചിനെ പൊളിച്ചത് യു.ഡി.എഫ് ആണെന്ന് സജി ചെറിയാൻ എം.എൽ.എ ആരോപിച്ചു. അടിയന്തര പ്രമേയത്തിൻമേൽ സഭയിൽ ചർച്ച തുടരുകയാണ്. ദുരിതബാധിതർക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.