ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടൽ കേസ്സുകളിൽ വിശദമായ വാദം കേൾക്കാാമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടൽ കേസ്സുകളിൽ വിശദമായ വാദം കേൾക്കാാമെന്ന്‌ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ജാവേദ് അക്തർ അടക്കം നൽകിയ ഹർജികൾ ആണ് വാദം കേൾക്കാനായി മാറ്റിയത്

ഗുജറാത്തിൽ നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്ന 2002 മുതൽ ഉള്ള 22 വ്യാജ ഏറ്റുമുട്ടൽ കേസ്സുകളിൽ ആണ് വാദം കേൾക്കുക. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നൽകിയ ഹർജിയാണ് കോടതി മാറ്റിയത്.

ഡിസംബർ 12 ന് വാദം കേൾക്കും. ജാവേദ് അക്തർ അടക്കം നൽകിയ ഹർജികൾ ആണ് ഡിസംബർ 12 ന് വാദം കേൾക്കുന്നത്.