ശ​ശി​ക​ല​യെ​യും കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ച്ചു: യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​സ്പി യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി.​ശ​ശി​ക​ല​യു​ടെ മ​ക​ൻ വി​ജീ​ഷാ​ണ് യ​തീ​ഷ്ച​ന്ദ്ര​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്.ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് മ​ക​നു​മാ​യി ചോ​റൂ​ണി​ന് പോ​കു​മ്പോ​ൾ നി​ല​യ്ക്ക​ലി​ൽ​വ​ച്ച് ത​ന്നെ​യും കു​ടും​ബ​ത്തെ​യും യ​തീ​ഷ് ച​ന്ദ്ര അ​പ​മാ​നി​ച്ചെ​ന്നും മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് പ​രാ​തി.

ശബരിമലയിലെ പ്രവർത്തനത്തിന് എസ്പി യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നൽകി സർക്കാർ ആദരിച്ചതിനു പിന്നാലെയാണ് ഇത്. അദ്ദേഹത്തിന്റെ 15 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാണ് അനുമോദനം. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബിജെപിയിൽനിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാർ നടപടി.