മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. അവർക്ക് വാർത്തകൾ തടസമില്ലാതെ റിപ്പോർട്ട് ചെയ്യാൻ ചില ക്രമീകരണങ്ങൾ ഒരുക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ഒരു തരത്തിലുള്ള നിയന്ത്രണവും സർക്കാർ വരുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് വിവാദമായിരുന്നു. മുൻകൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് സർക്കാർ ശ്രമിയ്ക്കുന്നതെന്ന് കുറ്റപ്പെടുത്തലുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.