നടുവേദന മാറാന്‍ പത്തുമിനിട്ട് കറന്റടിപ്പിക്കുക

നടുവേദനയുണ്ടോ? അതു മാറാന്‍ നട്ടെല്ലില്‍ ചെറുതായി കറന്റടിപ്പിച്ചാല്‍ മതിയെന്ന് പുതിയ പഠനം. അതായത് വെറും പത്തുമിനിറ്റ്. ഇങ്ങനെ ചെയ്യുമ്പോള്‍ 81 ശതമാനത്തിനും വേദന മാറുന്നതായി കണ്ടെത്തി. ഒറ്റത്തവണ കറന്റടിപ്പിച്ചാല്‍ തന്നെ 90 ശതമാനമാളുകള്‍ക്കും ശസ്ത്രക്രിയ ഒഴിവാക്കാമെന്നാണ് കണ്ടെത്തല്‍. നടുവില്‍ താഴെയായി വരുന്ന വേദനയ്ക്ക് മുഖ്യകാരണം ഞരമ്പുകള്‍ ചുരുങ്ങി നട്ടെല്ലിനെ ഞെരുക്കുന്നതാണത്രെ.

കറന്റടിപ്പിക്കല്‍ ഡിസ്‌കുകള്‍ക്കിടയിലെ സ്ഥലം ചുരുക്കുമെങ്കിലും പേശികളെ അയച്ചുവിടും. നട്ടെല്ലിന്റെ കീഴ്ഭാഗത്തുള്ള കടുത്ത വേദന അഞ്ചില്‍ നാല് ആളുകളെയും ജീവിത്തിലേതെങ്കിലും ഘട്ടത്തില്‍ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
റോമിലെ സാപിയെന്‍സാ സര്‍വകലാശാലയിലെ ഡോ.അലസ്സാന്‍ഡ്രോ നാപ്പോളിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.