ബിജെപിക്ക് വിമതനീക്കം രൂക്ഷം;മധ്യപ്രദേശില്‍ 53 പേരെ പുറത്താക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ 53 വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​രെ​യാ​ണു പു​റ​ത്താ​ക്കി​യ​ത്. ഇ​വ​ർ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​ട്ടും അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

മു​ൻ മ​ന്ത്രി​മാ​രാ​യ രാം​കൃ​ഷ്ണ കു​സ്മാ​രി​യ, കെ.​എ​ൽ.​അ​ഗ​ർ​വാ​ൾ, മൂ​ന്നു മു​ൻ എം​എ​ൽ​എ​മാ​ർ, മു​ൻ മേ​യ​ർ എ​ന്നി​വ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു​ള്ളി​ൽ പ​ത്രി​ക പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ധ​ന​മ​ന്ത്രി​യാ​യ ജ​യ​ന്ത് മ​ല്ല​യ്യ​യ്ക്കെ​തി​രെ ദാ​മോ​ഹ് മ​ണ്ഡ​ല​ത്തി​ൽ കു​സ്മാ​രി​യ മ​ത്സ​രി​ക്കു​ന്ന​ത് ബി​ജെ​പി​യെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.

നേ​ര​ത്തെ, മു​ൻ എം​എ​ൽ​എ സേ​വ്യ​ർ മേ​ദ ഉ​ൾ​പ്പെ​ടെ 12 റി​ബ​ലു​ക​ളെ കോ​ൺ​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ന​വം​ബ​ർ 28നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.