സുരക്ഷ നല്‍കിയില്ലെങ്കിലും ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

മുംബൈ: പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിച്ചേരുമെന്ന് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി. ഏഴ് സ്ത്രീകള്‍ വരുന്നതുകൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാരാണെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് എത്തിച്ചേരുന്ന തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ തീരുമാനം. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിനും മറുപടി നല്‍കിയില്ല.

ജീവന് ഭീഷണിയുണ്ടാകാനിടയുള്ളതുകൊണ്ട് കേരളത്തില്‍ വിമാനമിറങ്ങുന്നത് മുതല്‍ തിരികെ മഹാരാഷ്ട്രയില്‍ എത്തുന്നതുവരെ ഞങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണം എന്നാണ് ഇവരുടെ ആവശ്യം. തൃപ്തി ദേശായി അടക്കം ഏഴുപേരാണ് ദര്‍ശനത്തിനായി എത്തുന്നത്. സാമൂഹ്യപ്രവര്‍ത്തകര്‍ ആണെങ്കിലും വിശ്വാസികളായാണ് ക്ഷേത്രത്തില്‍ എത്തുന്നതെന്ന് മുഖ്യമന്തിക്കയച്ച കത്തില്‍ തൃപ്തി ദേശായി വ്യക്തമാക്കുന്നു.