വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി

ഛത്തീസ്ഗഡ്: വോട്ട് ചെയ്തവരുടെ വിരല്‍ മുറിക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് വിരലിലെ മഷി നീക്കം ചെയ്യാനൊരുങ്ങുകയാണ് ദണ്ഡേവാഡ ജില്ലാ നിവാസികള്‍. ജീവനുഭീഷണിയുണ്ടായിരുന്നിട്ടും അതു വകവെക്കാതെ വലിയൊരു ശതമാനം ജനങ്ങള്‍ ഇത്തവണ വോട്ടുചെയ്യാനെത്തിയിരുന്നു. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഭീതിയുടെ നിഴലിലാണ് ജനങ്ങള്‍.

മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ഇന്ദ്രാവതി നദിക്കരികില്‍ സ്ഥാപിച്ചിരുന്ന ഏഴ് വോട്ടിഗ് ബൂത്തുകള്‍ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഇതുമൂലം വോട്ടുചെയ്യാനെത്തിയവര്‍ക്ക് കുടുതല്‍ ദൂരം സഞ്ചരിക്കേണ്ടതായി വന്നു. ഡ്രോണുകള്‍ ഉള്‍പ്പെടെ വന്‍ സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

നവംബര്‍ 12 നാണ് ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായത്. ശേഷിക്കുന്ന 72 നിയോജകമണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നവംബര്‍ 20ന് നടക്കും. ഡിസംബര്‍ 11 നാണ് ഫലം പ്രഖ്യാപിക്കുന്നത്.