പി.കെ ശശിക്കെതിരായ പരാതിയില്‍ എന്ത് നടപടിയുണ്ടായെന്ന് ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ പ്രതിനിധികള്‍

കോഴിക്കോട്: പി.കെ ശശിക്കെതിരായ ലൈംഗിക പരാതിയില്‍ എന്ത് നടപടിയുണ്ടായെന്ന് ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രതിനിധികള്‍. പാലക്കാട്, ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളാണ് കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തില്‍ വിഷയം ഉന്നയിച്ചത്.

സമ്മേളനത്തില്‍ പി.കെ. ശശി വിഷയം ഉന്നയിക്കുന്നത് രണ്ട് തവണ മാറ്റി വെപ്പിച്ചിരുന്നു. പാലക്കാട്, ആലപ്പുഴ പ്രതിനിധികളോട് പൊതുചര്‍ച്ചയില്‍ ഈ വിഷയമുള്‍പ്പെടുത്തേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. എംഎൽഎക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവ് പങ്കെടുക്കുന്ന സമ്മേളനത്തിൽ, ഈ വിഷയം ചർച്ചയ്ക്ക് വരുന്നത് തിരിച്ചടിയാകുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. വനിതാ നേതാവിനെ പിന്തുണക്കുന്ന പാലക്കാട് നിന്നുള്ള ചില പ്രതിനിധികളോട് വിഷയം ഉന്നയിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ രാത്രിയും ഇന്നു കാലത്തും പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചവരോട് പിന്നീടാകാം എന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. പാലക്കാട് സമ്മേളനത്തിലും സ്വരാജ് ഈ നിലപാട് സ്വീകരിച്ചിരുന്നു. പി.കെ. ശശി വിഷയം സമ്മേളനത്തിൽ ചർച്ചയാകില്ലെ എന്നു ചോദിച്ച വനിതാ മാധ്യമപ്രവർത്തകയോട് പ്രസിഡന്‍റ് എ.എൻ. ഷംസീറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.