ചിത്തിര ആട്ടവിശേഷ ദിനത്തിലുണ്ടായ സംഘർഷത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ചിത്തിര ആട്ടവിശേഷ ദിനത്തിൽ ശബരിമലയിലും സന്നിധാനത്തുമുണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടി.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് ആചാര ലംഘനം നടന്നുവെന്നാണ് ദേവസ്വം സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടില്‍ വിശദമാക്കിയിരുന്നു. സ്ത്രീകളെ തടഞ്ഞു എന്നടക്കമുള്ള റിപ്പോർട്ട്‌ നേരത്തെ സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോള്‍ സ്വമേധയാ കേസെടുത്തത്.