നവംബര്‍ 15ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് നവംബര്‍ 15ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം.

കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.