കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ലാറോ മേഖലയിലാണ് സംഭവമുണ്ടായത്.

ഭീകരർ ഒരു വീട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് വെടിവയ്പുണ്ടായത്. സ്ഥലത്ത് കൂടുതൽ ഭീകരർ ഉണ്ടെന്ന സംശയത്തെ തുടർന്ന് പോലീസും സൈന്യവും തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം കാ​​​ഷ്മീ​​​രി​​​ൽ വ്യ​​​ത്യ​​​സ്ത ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ചു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചിരുന്നു.