പാട്ട് പഠിക്കാന്‍ ആഗ്രഹമുണ്ടോ? എംജി ശ്രീകുമാറിന്റെ വീട്ടിലേയ്ക്ക് സ്വാഗതം

20 വയസ്സു കഴിഞ്ഞ സംഗീത പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അവസരമൊരുക്കി ഗായകന്‍ എംജി ശ്രീകുമാര്‍. താരത്തിന്റെ ജഗതിയിലുള്ള വീട്ടിലാണ് 20 വയസ്സു മുതല്‍ ഏതു പ്രായക്കാര്‍ക്കും സംഗീതം പഠിക്കാന്‍ അവസരമൊരുങ്ങുന്നത്. പാട്ട് പഠിക്കണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ അവസരമൊരുങ്ങുന്നതായി എംജി ശ്രീകുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

‘ജഗതിയിലുള്ള എന്റെ വീട്ടില്‍ 20 വയസ്സ് തൊട്ട് മുകളിലോട്ടുള്ള ഏതു പ്രായക്കാര്‍ക്കും സംഗീതം പഠിക്കാനുള്ള €ാസ് തുടങ്ങി. പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍- 04712342223, 9605977711’ എന്നാണ് കുറിപ്പ്.