റഫാൽ വിവരങ്ങൾ കോടതിക്ക് നൽകികൂടെയെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി

ഡൽഹി: റഫാൽ ഇടപാടിൽ അന്വേഷണം വേണമെന്ന എം.എൽ.ശർമയുടെ പരാതിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. റഫാൽ വിവരങ്ങൾ കോടതിക്ക് നൽകികൂടെ എന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. എന്നാല്‍ കേസിൽ എതിർ കക്ഷി പ്രധാനമന്ത്രിയായത് കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക‌ാനാണെന‌നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍ വാദിച്ചു. റഫാൽ ഇടപാടിലേക്ക് എത്തിയ തീരുമാനത്തിന്‍റെ വിവരങ്ങൾ കേന്ദ്രം കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.