ഇതാരാ ഷംന കാസിമോ? അമ്പരന്ന് ആരാധകർ

ഷംനാ കാസിമിന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകം. കൊടി വീരൻ എന്ന ചിത്രത്തിനുവേണ്ടി ഷംന കാസിം മൊട്ടയടിച്ച ഫോട്ടോ കണ്ട് ആരാധകർ ഒന്ന് ഞെട്ടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരിക്കുന്നത്. മൊട്ടയടിച്ചതു മുതൽ പിന്നീടുളള തന്റെ ഓരോ ലുക്കും ഷംന സോഷ്യൽ മീഡിയിയയിലൂടെ പുറത്തുവിട്ടിരുന്നു. ഏറ്റവും പുതിയ ചിത്രങ്ങളിൽ ഷംനയുടെ മുടി ഏറെക്കുറെ വളർന്നതായി കാണാം.

മുടി കളയാതെ മൊട്ടയാകാൻ സിനിമയിൽ ഒരുപാട് മാർഗങ്ങളുണ്ട്. പക്ഷേ ഇതിനൊന്നും തയാറാകാതെയാണ് ഷംന മൊട്ടയടിച്ചത്. മുടി മുറിച്ചപ്പോൾ ഷംനയ്ക്ക് നിരവധി ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. ഈ സാഹസം എന്തിനായിരുന്നുവെന്നാണ് പലരും ചോദിച്ചത്. എന്നാൽ മുടി കളയുമ്പോള്‍ തന്റെ മനസ്സില്‍ ഒരു തരിപോലും ആശങ്കകളില്ലായിരുന്നുവെന്നായിരുന്നു ഷംനയുടെ മറുപടി.

സംവിധായകന്‍ മുത്തയ്യയും നായകന്‍ ശശികുമാറും എന്നോട് ആദ്യം മൊട്ടയടിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. പക്ഷേ തിരക്കഥ കേട്ടപ്പോള്‍ മുടി കളയുന്നത് ഒരു വിഷയമായി തോന്നിയില്ല. ചിത്രത്തില്‍ തലമുടി വടിക്കുന്ന രംഗം ഉണ്ടായിരുന്നു. അത് ചിത്രത്തിലെ നിര്‍ണായകവും അനിവാര്യവുമായ ഒരു രംഗമായിരുന്നുവെന്നും ഷംന പറഞ്ഞിരുന്നു.