അ​ഫ്ഗാ​നി​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കു​നേ​രെ​യു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കു​നേ​രെ​യു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മു​പ്പ​തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ഫ്ഗാ​ൻ പ്ര​വി​ശ്യ​യാ​യ ന​ൻ​ഗാ​ർ​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം.

പാ​ർ​ല​മെ​ന്‍റി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന അ​ബ്ദ​ൽ നാ​സ​ർ മു​ഹ​മ്മ​ദി​ന്‍റെ അ​നു​യാ​യി​ക​ൾ കാ​മാ ജി​ല്ല​യി​ൽ ന​ട​ത്തി​യ റാ​ലി​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​ക്ടോ​ബ​ർ 20 ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​രം​ഭി​ച്ച​ത്.

താ​ലി​ബാ​നും ഐ​എ​സ് ഭീ​ക​ര​രും തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ ഭീ​ഷ​ണി​ക​ൾ​ക്കു ന​ടു​വി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്ന​ത്.