ഇന്ത്യന്‍ കൗമാരത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; വീണുപോയത് കടുത്ത പോരാട്ടത്തിനൊടുവില്‍

അണ്ടര്‍ 16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ദക്ഷിണകൊറിയയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റു. മല്‍സരത്തിന്റെ 68-ാം മിനിറ്റില്‍ ജ്യോങ് സാങ് ബിന്നാണ് ദക്ഷിണകൊറിയയ്ക്കായി ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ നീരജ് കുമാറിന്റെ തകര്‍പ്പന്‍ സേവുകള്‍ പലപ്പോഴും ഇന്ത്യയ്ക്കു രക്ഷയായി. ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിയോടെ അടുത്ത വര്‍ഷത്തെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലേക്കു നേരിട്ടു യോഗ്യത നേടാന്‍ ഇന്ത്യയ്ക്കായില്ല. 16 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നത്.

പോരാടി തോറ്റതില്‍ കുട്ടികള്‍ക്ക് അഭിമാനിക്കാമെന്നും ഇവര്‍ നാളെയുടെ വാഗ്ദാനങ്ങളാണെന്നും സീനിയര്‍ ഇന്ത്യന്‍ ടീം നായകന്‍ സുനില്‍ ഛേത്രി ട്വീറ്റ് ചെയ്തു