കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ടി എസ് ബൈജുവിനെയും ( ജനറൽ സെക്രട്ടറിയായി പി ജി അനിൽകുമാറിനെയും തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ടി എസ് ബൈജുവിനെയും ( – തിരുവനന്തപുരം സിറ്റി) ജനറൽ സെക്രട്ടറിയായി പി ജി അനിൽകുമാറിനെയും (- കൊച്ചി സിറ്റി) തെരഞ്ഞെടുത്തു. സണ്ണി ജോസഫ‌് വയനാട‌് (വൈസ‌് പ്രസിഡന്റ‌്) കെ ഐ മാർട്ടിൻ, തൃ‌ശൂർ റൂറൽ (ജോയിന്റ‌് സെക്രട്ടറി), എസ‌് ഷൈജു കൊല്ലം (ട്രഷറർ) എന്നിവരെയും സഹഭാരവാഹികളായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ഹാളിൽ നടനന സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ 37അംഗ സംസ്ഥാന നിർവ്വാഹക സമിതിയേയും തെരഞ്ഞെടുത്തു. 327 സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ സെപ്തംബറിലെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.