മല്യയുടെ ലുക്കൗട്ട് നോട്ടീസ് മാറ്റിയതിന് പിന്നില്‍ മോദിയെന്ന് രാഹുല്‍

ഡല്‍ഹി: മല്യ ഇന്ത്യ വിട്ടതു നരേന്ദ്ര മോദിയുടെ അറിവോടെയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി . മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ ആരോപിച്ചു.

സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്കൗണ്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

വിദേശത്തുപോകാന്‍ മല്യ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് താല്‍ക്കാലികമായി കമ്പ്യൂട്ടറില്‍ നിന്ന് മാഞ്ഞുവെന്നാണ് ആരോപണം. പകരം വിവരം അറിയിക്കുക എന്നുമാത്രമായി ചുരുങ്ങുകയായിരുന്നു എന്നായിരുന്നു ആരോപണം.