നീതിയ്ക്കായി പോരാടുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഞ്ജു വാര്യര്‍

തിരുവന്തപുരം: നീതിയ്ക്കായി പോരാടുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജു വാര്യന്‍ രംഗത്ത്. പീഡിപ്പിക്കപ്പെട്ട സഹോദരങ്ങളുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നു. പോരാട്ടത്തില്‍ അണിചേരുന്നതായി ഫെയ്‌സ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ അറിയിച്ചത്.

ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ല. ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണ്. അള്‍ത്താരയ്ക്ക് മുന്നിലെന്നോണമാണ് കന്യാസ്ത്രീകളും അവര്‍ക്കൊപ്പമുള്ള പൊതുസമൂഹവും ഇവിടത്തെ നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ മുട്ടുകുത്തിനില്കുന്നത് എന്നും മഞ്ജു പറഞ്ഞു.