മല്യയും ജെയ്റ്റിലുമായി നടന്നത് അനൗപചാരികയോഗമല്ല; കൂടിക്കാഴ്ച നടന്നത് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെന്ന് രാഹുല്‍ ഗാന്ധി

ഡൽഹി:വിജയ് മല്യയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പറയുന്നത് പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി ദില്ലിയില്‍ പറഞ്ഞു.

രാജ്യം വിടുന്നതിന് മുന്‍പ് മല്യയും ജെയ്റ്റിലുമായി നടന്നത് അനൗപചാരികയോഗമല്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് നേതാവ് പി.എൽ പുനിയ സാക്ഷിയെന്ന് രാഹുൽ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്ന് പുനിയ വിശദമാക്കി.
ഒളിവില്‍ പോകുന്നുവെന്ന് മല്യ പറഞ്ഞിട്ടും ധനമന്ത്രി എന്തുകൊണ്ട് അന്വേഷണ ഏജൻസികളെ അറിയിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു.