ബാഹ്യശക്തികളുടെ പ്രേരണയെന്ന് മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ; നീതിയ്കായുള്ള പോരാട്ടമെന്നു കന്യാസ്ത്രീകൾ

കൊച്ചി: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു പിന്നില്‍ ഒരു തരത്തിലുമുള്ള ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഇല്ലെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവർത്തക സിസ്റ്റര്‍ അനുപമ. സഭയിയ്ക്കുള്ളിൽ നിന്നും നീതി ലഭിക്കാത്തതിനാലാണു സമരത്തിനിറങ്ങിയത്. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

ബിഷപ്പിനെതിരായ പീഡനപരാതിയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനു കൈമാറി. അതിനിടെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിനു ചെലവഴിക്കുന്ന പണത്തിന്‍റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. സമരം ചെയ്യുന്നവർക്കെതിരെ അന്വേഷണത്തിനും സന്യാസിനിസഭ ഉത്തരവിട്ടിട്ടുണ്ട്.