വൈറസിന് വേണ്ടി രൗദ്രം ഉപേക്ഷിച്ച് ജയരാജ്

Virus: Aashiq Abu's next

നിപ്പാ വൈറസ് ബാധയുടെ കഥാ പശ്ചാത്തലത്തില്‍ സംവിധായകന്‍ ജയരാജ് പ്രഖ്യാപിച്ച ചിത്രം രൗദ്രം ഉപേക്ഷിച്ചു. ഒരേ കഥ പറയുന്ന രണ്ടു ചിത്രങ്ങള്‍ മലയാള സിനിമയില്‍ ആവശ്യമില്ല.  വൈറസ് എന്ന ചിത്രത്തിന് വേണ്ടി തന്റെ സിനിമ ഉപേക്ഷിക്കുകയാണെന്നും ആഷിക്കിനു നന്നായി ഈ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സാധിക്കുമെന്നും ജയരാജ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആഷിക് അബു തന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.രേവതി, പാര്‍വതി, രമ്യ നമ്പീശന്‍ റിമ കല്ലിങ്ങല്‍, ആസിഫ് അലി, ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം,ചെമ്പന്‍ വിനോദ് , ദിലീഷ് പോത്തന്‍, എന്നിവര്‍ ഈ ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തും.