ദി സൗണ്ട് സ്റ്റോറിയുടെ മേക്കിംഗ് വീഡിയോ

 

ഓസ്കാര്‍ പുരസ്കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകുന്നു. ശബ്ദത്തിനു ഏറെ പ്രാധാന്യം കൊടുത്തുകൊണ്ട് ശബ്ദമിശ്രണം പ്രേമേയമായി വരുന്ന ”ദി സൗണ്ട് സ്റ്റോറി” എന്ന ചിത്രത്തിലൂടെയാണ് റസൂല്‍ പൂക്കുട്ടി നായകനായെത്തുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി.

ഇതാദ്യമായിരിക്കും ഈ മേഖലയില്‍ നിന്നും വന്നു നായകനായി മാറുന്ന ഒരാള്‍ ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകുന്നത്. രാജീവ് പനക്കല്‍ നിര്‍മിക്കുന്ന ചിത്രം തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്നത് പ്രസാദ് പ്രഭാകറാണ്.