സാഹോയുടെ സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പ് വേണ്ടെന്ന് പ്രഭാസ്

ബാഹുബലി കണ്‍ക്ലൂഷന് ശേഷം പ്രഭാസം നായകനായി എത്തുന്ന സാഹോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സഹോയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് ആരാധകരെത്തേടി ഈ വാര്‍ത്ത എത്തിയത്.

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രഭാസിനെ വിസമ്മതിക്കുന്നത് സംവിധായകനെ ആശങ്കയിലാഴ്ത്തുന്നു. ട്രാന്‍സ്ഫോമേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിന് സംഘട്ടനമൊരുക്കിയ കെന്നി ബേറ്റസ്റ്റാണ് സഹോയുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. സാഹസിക രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചുവെങ്കിലും പ്രഭാസ് അനുസരിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കാറുകളും ട്രക്കുകളും ഉള്‍പ്പെട്ട ചെയ്സ് സീനാണ് ഇനി ചിത്രീകരിക്കാനുള്ളത്. ദുബായില്‍ വെച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. സാഹസികത നിറഞ്ഞ ഈ സീനില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നായിരുന്നു സംവിധായകന്‍ കരുതിയത്. എന്നാല്‍ നായകനായ പ്രഭാസവട്ടെ ഇതിനൊന്നും സമ്മതിക്കുന്നുമില്ല.