ആഘോഷമായി ആരാധ്യയുടെ ആറാം പിറന്നാള്‍


ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയുടെ ആറാം പിറന്നാളായിരുന്നു വ്യാഴാഴ്ച. മകളുടെ പിറന്നാളുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പാര്‍ട്ടി ഒരുക്കിയിട്ടുണ്ടെന്ന് ഐശ്വര്യയും അറിയിച്ചിരുന്നു. ആരാധ്യയുടെ പിറന്നാളാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പിങ്ക് ഉടുപ്പണിഞ്ഞാണ് ആരാധ്യ ആഘോഷത്തിനെത്തിയത്. നീല ജീന്‍സും വെള്ള കുര്‍ത്തിയുമായിരുന്നു അഭിഷേകിന്റെ വേഷം. നീല നിറത്തിലുള്ള ഗൗണിലായിരുന്നു ഐശ്വര്യ എത്തിയത്.