ധീരനായി കാര്‍ത്തിയുടെ ഉയര്‍ത്തെഴുന്നേല്‍പ്

 
കാര്‍ത്തി നായകനായി എത്തിയ ധീരന്‍ അധികാരം ഒണ്ട്ര് തിയേറ്ററുകളിലെത്തി. സിരുത്തൈയ്ക്ക് ശേഷം കാര്‍ത്തി പോലീസ് കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്. സതുരംഗ വേട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ധീരന്‍ അധികാരം ഒണ്ട്രിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ധീരനില്‍ തിരുമാരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് കാര്‍ത്തി എത്തുന്നത്. രാകുല്‍ പ്രീത് സിംഗാണ് നായിക. സത്യന്‍ സൂര്യയാണ് ഛായാഗ്രഹണം. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍.പ്രഭു,എസ്. ആര്‍. പ്രകാഷ്ബാബു എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.