ജോയ് താക്കോല്‍ക്കാരനും ഗഡികളും രണ്ടാമതും തകര്‍ത്തു

ജോയ് താക്കോല്‍ക്കാരനും, ഗഡികളും വീണ്ടും എത്തിയിരിക്കുകയാണ്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകളിലെത്തി. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ 2013 ല്‍ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച ചിത്രമാണ്. രഞ്ജിത്ത് ശങ്കറാണ് സംവിധാനം.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ജോയ് താക്കോല്‍ക്കാരന്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പുണ്യാളന്‍ സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.