പ്രളയം നാശം വിതച്ച കേരളത്തിൽ ഓണ കാഴ്ച്ച ഒരുക്കാൻ സിനിമകളില്ല; തീയറ്ററുകൾ പൂട്ടിയ നിലയിൽ

തിരുവനന്തപുരം: പ്രളയം തകർത്തെറിഞ്ഞ കേരളം കൈ കോർത്ത് മുന്നോട് നീങ്ങി തുടങ്ങുകയാണ്. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓണാഘോഷങ്ങൾ ഒന്നും വേണ്ട എന്ന് ഇതിനോടകംതന്നെ സർക്കാരും മറ്റു സംഘടനകളും തീരുമാനിച്ചിരുന്നു. ഇവരോടൊപ്പം തന്നെ നീങ്ങുകയാണ് മലയാള സിനിമ ലോകവും. ഈ ഓണത്തിന് ഒരു മലയാള സിനിമയും റിലീസ് ചെയ്യില്ല എന്ന് ചലച്ചിത്രലോകം ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. മാത്രമല്ല പല തിയറ്ററുകളും പൂട്ടിയ നിലയിലാണ്.

നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി, മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ്, ഫാസിൽ- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ വരത്തൻ ബിജു മേനോന്‍റെ പടയോട്ടം എന്നീ ചിത്രങ്ങളാണ് ഓണം റിലീസിനായി കാത്തിരുന്നത്.