പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടോ? ഈ മാസം 31 ന് മുന്‍പ് സ്‌കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്യുക

പ്രളയക്കെടുതിയില്‍ പാഠപുസ്തകങ്ങളോ സര്‍ട്ടിഫിക്കറ്റുകളോ നഷ്ടമായവര്‍ക്ക് അവ പകരം ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സംവിധാനമൊരുക്കി.ഈ മാസം 31 ന് മുന്‍പ് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും പാഠപുസ്തകങ്ങളുടെയും വിവരം അതത് സ്‌കൂള്‍ പ്രന്‍സിപ്പാള്‍മാരെ അറിയിക്കണം.ഇവ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 3 ന് മുന്‍പായി പ്രിന്‍സിപ്പാള്‍മാര്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ അറിയിക്കണം.ഇതിന് ശേഷം വൈകാതെ തന്നെ നഷ്ടപ്പെട്ടവയ്ക്ക് പകരം ഉള്ളവ ലഭ്യമാക്കാനാകുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.