സൈന്യത്തിന്റേതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചില്ലെന്ന് പറയാമോ ? ചെന്നിത്തലയെ വെല്ലുവിളിച്ച് പീപ്പിള്‍ ടിവി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും രക്ഷാപ്രവര്‍ത്തനത്തെയും അധിക്ഷേപിച്ചുകൊണ്ട് സൈന്യത്തിന്റേതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് പീപ്പിള്‍ ടിവി രംഗത്ത്. ആറു ചോദ്യങ്ങൾക്ക് ഉത്തരം നൽകാമോ എന്നാണ് പീപ്പിളിന്റെ വെല്ലുവിളി.

ചോദ്യങ്ങള്‍ ഇങ്ങനെ
1. ഹബീബ് ഖാന്‍ അങ്ങയുടെ ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചില്ല എന്ന് താങ്കള്‍ക്ക് പറയാമോ?

2. സൈന്യത്തിന്റെ പേരിലുളള വ്യാജ വീഡിയോ പ്രചരിപ്പിച്ച ഹബീബ് ഖാനെ താങ്കളുടെ സ്റ്റാഫില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറുണ്ടോ?

3. ഹബീബ് ഖാന്‍ അങ്ങനെ ചെയ്യില്ല എന്ന് താങ്കള്‍ പറഞ്ഞു. തെളിവ് ഞങ്ങള്‍ പുറത്തു വിടുന്നു. നടപടിയെടുക്കാനുളള രാഷ്ട്രീയ ആര്‍ജവം താങ്കള്‍ കാണിക്കുമോ?

4. വാട്ട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്തതിനെ കുറിച്ച് ചോദ്യം ചോദിക്കുമ്പോള്‍ അങ്ങ് ഫേസ്ബുക്ക് ലൈക്കിനെ കുറിച്ച് പറയുന്നതെന്തു കൊണ്ടാണ് ?

5. കൈരളി പീപ്പിളിന്റെ വാര്‍ത്ത തെറ്റാണെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ താങ്കള്‍ തയ്യാറാണോ?

6. ചോദ്യങ്ങള്‍ക്ക് താങ്കള്‍ കൃത്യമായ മറുപടി നല്‍കാത്തതെന്താണ് ?