കടലിന്റെ മക്കള്‍ക്ക് സല്യൂട്ടടിച്ച് കേരള പൊലീസ്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാട്ടിനു വേണ്ടി കയ്യും മെയ്യും മറന്ന് സേവനം നടത്തിയ കടലിന്റെ മക്കളെ നെഞ്ചോട് ചേര്‍ത്ത് കേരള പൊലീസും. ഔദ്യോഗില ഫേസ്ബുക് പേജിലൂടെ അവർക്ക് ” ബിഗ് സല്യൂട്ട്” നൽകിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ സൈന്യം .എന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.

കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത്:

കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍…കടലിന്റെ മക്കള്‍ ….
മഹാപ്രളയം തീര്‍ത്ത ദുരന്തമുഖത്തു കുതിച്ചെത്തി ഞങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് കേരള പോലീസിന്റെ ബിഗ് സല്യൂട്ട്…