കേരള കേരള ഡോണ്ട് വറി കേരള… കേരളത്തിന് വേണ്ടി റഹ്മാന്‍റെ പാട്ട്; വീഡിയോ കാണാം

ഓക്ലാഡില്‍ നടന്ന സംഗീത നിശയിലാണ് എ.ആര്‍ റഹ്മാന്‍ കേരളത്തിന് വേണ്ടി പാടിയത് കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘മുസ്തഫ മുസ്തഫ ഡോണ്ട് വറി മുസ്തഫ ‘ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ്എ.ആര്‍ റഹ്മാന്‍ പാടിയത്. ഹര്‍ഷാരവത്തോടെയാണ് സദസ്സ് ഗാനം എറ്റെടുത്തത്. തന്‍റെ ട്വിറ്റര്‍ പേജിലൂടെ എ.ആര്‍ റഹ്മാന്‍ തന്നെയാണ് ഗാനത്തിന്‍റെ വീഡിയോ പുറത്ത് വിട്ടത്,

കേരളം നേരിടുന്ന സമാനതകളില്ലാത്ത ദുരന്തത്തിന് ലോകമെമ്പാട് നിന്നും സഹായങ്ങ‍ൾ പ്രവഹിക്കുകയാണ്. കേരളത്തെ സഹായിക്കാനായി ലോകത്തോടുള്ള ആഭ്യര്‍ത്ഥന കൂടിയാണ് എ.ആര്‍ റഹ്മാന്‍റെ ഗാനം