മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഞ്ജു സാംസണ്‍ 15 ലക്ഷം സംഭാവന നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 15 ലക്ഷം രൂപ സംഭാവന നല്‍കി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. തുക ഇന്ന് ക്ലിഫ് ഹൗസില്‍വെച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു.

സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണും ചേര്‍ന്നാണ് തുക കൈമാറിയത്‌. ഇന്ത്യ എ ടീമിന്റെ മല്‍സരങ്ങള്‍ക്കായി സഞ്ജു വിജയവാഡയിലാണ്. കുട്ടനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ജു നേരത്തെ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.