മോദി ഇന്ന് വരും; മഴക്കെടുതി വിലയിരുത്തും; കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് കണ്ണന്താനം

കേരളത്തിലെ മഴക്കെടുതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കേരളത്തിലെത്തും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ ഇവിടെയെത്തുന്ന പ്രധാനമന്ത്രി, ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും

കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കണ്ണന്താനം വ്യക്തമാക്കി.