ഉരുള്‍പൊട്ടലില്‍ മരിച്ചദമ്പതികളുടെ മക്കളെ സിപിഐ(എം) ഏറ്റെടുക്കും

വയനാട് വയനാട് ജില്ലയിലെ മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചദമ്പതികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് സിപിഐ എം ഏറ്റെടുക്കും.മംഗലശേരി റസാഖ് – സീനത്ത് ദമ്പതികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവാണ് സിപിഐ എം ഏറ്റെടുക്കുക. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ എന്നിവര്‍ റസാഖിന്റെ മക്കളെ കണ്ടാണ് ഈ വിവരം അറിയിച്ചത്.മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പ് പി കെ ശ്രീമതി എംപിയും പി ഗഗാറിനും സന്ദര്‍ശിച്ചു.

റസാഖ് – സീനത്ത് ദമ്പതികളുടെ മക്കളായ മുഹമ്മദ് റജിമല്‍,മുഹമ്മദ് റജിനാസ്, മുഹമ്മദ് റിഷാല്‍ എന്നിവരുടെ പഠനച്ചെലവാണ് പാര്‍ടി വഹിക്കുക.റജ്മല്‍ പ്ലസ് വണ്ണിനും, റജിനാസ് പത്തിലും, റിഷാല്‍ ആറിലുമാണ് പഠിക്കുന്നത്.