ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

ഡൽഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുത്തേക്കും. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനെതിരെ നിര്‍ണായക മൊഴികള്‍ അന്വേഷണ സംഘത്തിന് കിട്ടിയ സാഹചര്യത്തിലാണ് സ്റ്റഡിയിലെടുക്കാനുള്ള നീക്കം. ജലന്ധര്‍ പാസ്റ്ററില്‍ കേരള പൊലീസിന്റെ തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.

ഫ്രാങ്കോ മുളക്കലിനെ കസ്റ്റഡിയിലെടുക്കുന്നതിലുള്ള നടപടിക്രമങ്ങള്‍ക്കായി കേരളാ പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും. പഞ്ചാബിലേക്ക് തിരിച്ച അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ ശേഖരിച്ചിരുന്നു. “ഇടയനൊപ്പം ഒരു ദിവസ”മെന്ന പ്രാര്‍ത്ഥനാ യോഗത്തെ സംബന്ധിച്ച് വൈദികരില്‍ നിന്ന് കിട്ടിയ നിര്‍ണായക മൊഴിയാണ് അറസ്റ്റ് അനിവാര്യമാക്കുന്നത്.

കന്യാസ്ത്രീക്കെതിരെ പരാതി കൊടുത്ത സ്ത്രീയേയും വൈദികരേയും മഠത്തിന്റെ ചുമതലയുള്ള കന്യാസ്ത്രീകളേയും മറ്റ് അന്തേവാസികളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് എതിരായി നല്‍കിയ പരാതിയില്‍ നിന്ന് പരാതി കൊടുത്ത സ്ത്രീ പിന്മാറിയതും അന്വേഷണവഴിയില്‍ നിര്‍ണായകമായി.