ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം; യൂസഫലി നല്‍കിയത് 5 കോടി.

തിരുവനന്തപുരം പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എംഎ യുസഫലി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഒാഫീസിനെ യുസഫലി അറിയിച്ചതാണ് ഇക്കാര്യം. പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏവരോടും അഭ്യർഥിച്ചിരുന്നു. തമിഴ് താരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. നടൻ കമൽഹാസൻ 25 ലക്ഷം രൂപ സംഭാവന ചെയ്തു. മലയാളി താരങ്ങളുടെ സംഘടനയായ അമ്മ 10 ലക്ഷം രൂപ നൽകി.