റഫാൽ അഴിമതി പ്രതിപക്ഷം മെനഞ്ഞ കെട്ടുകഥയെന്ന് മോദി

ഡൽഹി: റഫാൽ അഴിമതി കെട്ടുകഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു സർക്കാരുകൾക്കിടയിലെ സത്യസന്ധവും സുതാര്യവുമായ ഇടപാടെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റഫാലിനെ കുറിച്ച് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്.റഫാൽ അഴിമതി ആരോപണത്തിൽ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തി. തങ്ങളെ വര്‍ഷങ്ങളായി അലട്ടുന്ന ബൊഫോഴ്‌സ് ഭൂതത്തെ ഒഴിപ്പിക്കാനുള്ള വിഫലശ്രമമെന്ന രീതിയിലാണു കോണ്‍ഗ്രസ് റഫാല്‍ ഉന്നയിക്കുന്നതെന്നു മോദി കുറ്റപ്പെടുത്തി.

വ്യോമസേനയുടെ നവീകരണത്തിന് റഫാല്‍ യുദ്ധവിമാനങ്ങള്‍ അനിവാര്യമാണ്. ദേശസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. രണ്ടു രാജ്യത്തെ സര്‍ക്കാരുകള്‍ തമ്മിലുള്ളതാണു റഫാല്‍ കരാര്‍. അതു നൂറു ശതമാനം സുതാര്യവും സത്യവുമാണ്. അതിനപ്പുറമുണ്ടാകുന്ന പ്രചാരണങ്ങളെല്ലാം രാജ്യതാല്‍പര്യത്തെ അട്ടിമറിക്കുമെന്നും മോദി പറഞ്ഞു. 2109-ൽ കൂടുതൽ സീറ്റുമായി ബിജെപി അധികാരത്തിൽ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.