മഴക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി നേരിട്ട് കണ്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങള്‍ എന്നിവ വ്യോമമാര്‍ഗം നിരീക്ഷിക്കും.

സംസ്ഥാനം നേരിടുന്നത് വന്‍ദുരന്തമായതിനാല്‍ മാനദണ്ഡങ്ങള്‍ നോക്കാതെ സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എന്നിവരുമായി രാജ്‌നാഥ് സിംഗ് നടത്തുന്ന കൂടിക്കാഴ്ചയിലാവും കേരളം ആവിശ്യങ്ങൾ അറിയിക്കുക.=

അതേസമയം, കേരളത്തിലെ പ്രളയദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. എന്നാല്‍ കേരളത്തിന് മതിയായ ധനസഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.