കെടുതി വിതച്ച് ദുരിതപ്പേമാരി; സം​സ്ഥാ​ന​ത്ത് 17 മ​ര​ണം

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രുൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. ഇ​ടു​ക്കി​യി​ലും മ​ല​പ്പു​റ​ത്തു​മാ​ണ് ഏറ്റവുമധികം ആളുകൾ മ​രി​ച്ച​ത്.

ഇ​ടു​ക്കി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ഏ​ഴു പേ​രാ​ണ് മ​രി​ച്ച​ത്. ഇ​ടു​ക്കി അ​ടി​മാ​ലി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ൽ അ​ഞ്ച് പേ​രാ​ണ് മ​രി​ച്ച​ത്. അ​ടി​മാ​ലി-​മൂ​ന്നാ​ർ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം പു​ത്ത​ൻ കു​ന്നേ​ൽ ഹ​സ​ൻ​കോ​യ​യു​ടെ കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രാ​ണ് മ​രി​ച്ച​ത്. ഹ​സ​ൻ കോ​യ​യു​ടെ ഭാ​ര്യ ഫാ​ത്തി​മ, മ​ക​ൻ മു​ജീ​ബ്, മു​ജീ​ബി​ന്‍റെ ഭാ​ര്യ ഷെ​മീ​ന​യും മ​ക്ക​ളാ​യ ദി​യ, നി​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഏ​ഴ് പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ ഹ​സ​ൻ കോ​യ, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി​യി​ൽ ഉ​രു​ൾ​പൊ​ട്ടി ദ​ന്പ​തി​ക​ൾ മ​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി പെ​രി​യാ​ർ വാ​ലി​യി​ൽ കു​ടു​ക്കു​ന്നേ​ൽ അ​ഗ​സ്തി, ഭാ​ര്യ ഏ​ലി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​യ​നാ​ട് വൈ​ത്തി​രി​യി​ലും മ​ല​പ്പു​റം ചെ​ട്ടി​യം പ​റ​മ്പി​ലും ഓ​രോ​രു​ത്ത​ർ വീ​തം മ​രി​ച്ചി​ട്ടു​ണ്ട്.

നി​ല​മ്പൂ​ർ ചെ​ട്ടി​യം​പാ​റ​യി​ൽ ഉ​രു​ൾ​പൊ​ട്ടി അ​ഞ്ച് പേ​ർ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​മ്പൂ​ര്‍ ചെ​ട്ടി​യം​പാ​റ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. ഒ​രാ​ളെ കാ​ണാ​താ​യി. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ല്‍ ഇ​വ​ര്‍ ഒ​ലി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണ്.